കരിപ്പൂർ: 35 ലക്ഷം രൂപ വിലവരുന്ന 570 ഗ്രാം സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ദോഹയില്‍ നിന്നെത്തിയ താമരശ്ശേരി സ്വദേശി നിഷാദിനെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാൾ സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ രണ്ട് കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരം 8:15 ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാളെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
ഇതോടെ ഈ വര്‍ഷം ഇതുവരെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന പതിനെട്ടാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. കഴിഞ്ഞ ദിവസം ഒരു ദമ്പതികളിൽ നിന്നും ഒരു സ്ത്രിയീൽ നിന്നും ഒരു കോടിക്ക് മുകളിൽ വരുന്ന സ്വർണ്ണം പിടികൂടിയിരുന്നു.