അബ്ഷിർ വഴി മൾട്ടി ഫാമിലി വിസിറ്റ് വിസ പുതുക്കൽ, റീ എൻട്രിയിൽ പോയവർക്ക് ഫൈനൽ എക്‌സിറ്റ്; ജവാസാത് വിശദീകരിക്കുന്നു

0
5568

റിയാദ്: വിവിധ അതിർത്തികൾ വഴി സഊദിക്ക് പുറത്തേക്ക് പോകാതെ “അബ്ഷർ” പ്ലാറ്റ്‌ഫോം വഴി മൾട്ടി-ഫാമിലി വിസിറ്റ് വിസ പുതുക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തോട് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പ്രതികരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സന്ദർശകർ വിസ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ടെന്നും വിസ കാലഹരണപ്പെടുന്നതിന് മുമ്പ് സഊദിയിൽ നിന്ന് പുറപ്പെടേണ്ടതുണ്ടെന്നും ഡയറക്ടറേറ്റ് അതിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ഇക്കാര്യങ്ങൾ സന്ദർശകർ ഉറപ്പ് വരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

എക്‌സിറ്റ്, റീ-എൻട്രി വിസയിൽ നാട്ടിൽ പോയ ഒരാൾക്ക് അയാളുടെ റീ എൻട്രി ഫൈനൽ എക്‌സിറ്റാക്കി മാറ്റാനാകുമോ എന്ന ചോദ്യത്തിന്, അത് അനുവദിക്കുന്നില്ലെന്നും ഗുണഭോക്താവ് രാജ്യത്തിന് പുറത്താണെന്നും ജവാസാത് അറിയിച്ചു. എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കാൻ വ്യക്തി സഊദിയിൽ ഉണ്ടായിരിക്കണം എന്നതിനാൽ റീ എൻട്രിയിൽ പോയവർ സഊദിയിലേക്ക് തിരികെ വന്നാൽ മാത്രമേ ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തീകരിക്കാൻ സാധിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക