സഊദിയിൽ മലയാളികളുടെ പരിപാടികൾ തടസ്സപ്പെടുത്തുന്നത് തുടർകഥ; ജിദ്ദയിലും റിയാദിലും പരിപാടികൾ അധികൃതർ തടഞ്ഞു

0
12794

പാരയാകുന്നത് മലയാളികളുടെ തന്നെ രഹസ്യ ചോർത്തലെന്നാണ് കരുതുന്നത്

ജിദ്ദ/റിയാദ്: സഊദിയിൽ മലയാളികളുടെ പരിപാടികൾ തടസ്സപ്പെടുത്തുന്നത് തുടർകഥയാകുന്നു. ഏറ്റവും ഒടുവിലായി ജിദ്ദയിലും റിയാദിലും നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടികളാണ് പരിപാടിക്കിടെ അധികൃതർ എത്തി നിർത്തിവെപ്പിച്ചത്. ഇന്നലെ വെള്ളിയാഴ്ച ജിദ്ദയിലെ ദുറ വില്ലയിൽ വെച്ച് സഊദി ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയാണ് ഇപ്പോൾ ഏറ്റവും ഒടുവിലായി മുടങ്ങിയത്. റിയാദിലും മറ്റൊരു മലയാളി സംഘടന നടത്തിയ പരിപാടിയും നിർത്തിവെക്കേണ്ടി വന്നു. വർഷങ്ങളായി നല്ല രീതിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിൻറെ പരിപാടികളാണ് അടുത്തിടയായി ചിലരുടെ ഇടപെടലിലിനെ തുടർന്ന് മുടങ്ങുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിരവധി സംഘടനകൾ സഊദിയുടെ വിവിധ ഭാഗങ്ങളിൽ നല്ല നിലയിലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ, ഇവയിൽ വളരെ ചുരുങ്ങിയ പരിപാടികൾ ഒഴികെ മറ്റു പരിപാടികൾ മുഴുവനും ലൈസൻസില്ലാതെയാണ് നടത്താറ്. ഇത് മലയാളി സമൂഹത്തിൻറെ പാരവെപ്പില്ലാത്തതുകൊണ്ട് നടക്കാറുമുണ്ട്. എന്നാൽ ഇന്നലെ ഏറ്റവും ഒടുവിലായി മുടങ്ങിയത് ഈ അടുത്തിടെ രൂപംകൊണ്ട സഊദി ഇന്ത്യൻ അസോസിയേഷൻറെ ആദ്യ പരിപാടിയാണ്.

മുടങ്ങാൻ കാരണം ചില സാമൂഹികദ്രോഹികൾ അധികൃതടർക്ക് വിവരം കൊടുത്തതാണ് എന്നാണ് പറയപ്പെടുന്നത്. ചില വലിയ പരിപാടികൾക്ക് മാത്രമാണ് ലൈസൻസ് എടുത്ത് നടത്താറ്. ബാക്കിയെല്ലാം ലൈസൻസില്ലാതെ തന്നെയാണ് നടക്കാറുള്ളതും. ആരും പാരവെപ്പില്ലാത്തത് കൊണ്ട് നടക്കാറുമുണ്ട്. ലൈസൻസെടുക്കാനുള്ള വലിയ തുകയും കിട്ടാനുള്ള പ്രയാസവുമാണ് ഇതിന് കാരണവും.

ഇന്നലെ ഷൂട്ടൗട്ട് മത്സരം, വടംവലി, പായസ മത്സരം, കുട്ടികളുടെ വിവിധ തരം കലാപരിപാടികളും കായിക മത്സരങ്ങളും ഫുഡ് വെസ്റ്റിവലും ഗാനമേളയുമാണ് സംഘാടകർ ഒരുക്കിയിരുന്നത്. വൈകീട്ടുള്ള ഗാനമേളയും മറ്റുമാണ് മുടങ്ങിയത്. ഇതിന് മുമ്പായിരുന്നു മറ്റു പരിപാടകൾ എന്നതുകൊണ്ട് അതിന് മുടക്കം സംഭവിച്ചിട്ടില്ല എന്ന് ഭാരവാഹികൾ പറഞ്ഞു. ആ പരിപാടികളിടെ ചില സമ്മാന വിതരണവും പൊതു പരിപാടികളും നടക്കാതെ പോയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ അത് അവർക്ക് നൽകുമെന്നും ലൈസൻസോടെ പുതിയ പരിപാടി അടുത്ത് തന്നെ നടത്തുമെന്നും സംഘാടകർ വീഡിയോയിൽ പറയുന്നുണ്ട്. സമാനമായ അനുഭവമാണ് റിയാദിലും നടന്നത്.

ജിദ്ദയിലെ പ്രമുഖ വ്യക്തികൾ നേതൃത്വം നൽകുന്നതാണ് സഊദി ഇന്ത്യൻ അസോസിയേഷൻ. ഇതിൽ ചില പ്രമുഖരെ ഉൾപ്പെടുത്താതതാണ് പാരവെപ്പിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. ഉച്ചക്ക് മുതൽ തുടങ്ങിയ പരിപാടി രാത്രി 9 മണിയോടെയാണ് അധികൃതർ വന്ന് നിർത്തലാക്കിയത്. ജിദ്ദയിലെ ചില സാമൂഹികദ്രോഹികളുടെ ഇടപെടൽ കാരണം വളരെ നല്ല രീതിയിൽ നടക്കേണ്ടിയിരുന്ന ഒരു പരിപാടി തടസ്സം നേരിട്ടു എന്നറിഞ്ഞതിൽ ദുഃഖിക്കുന്നു ഇത്തരം കുബുദ്ധികളുടെ ഇടപെടലുകൾ നമ്മുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന് ഇത്തരം സാമൂഹിക ദ്രോഹികളെ സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ് അല്ലാത്തപക്ഷം ഇനിയും ഇത്തരം ബുദ്ധിമുട്ടുകൾ നമുക്ക് നേരെവരും അതിന് പരിഹാരം കന്നാൻ ജിദ്ദയിലെ എല്ലാ സംഘാടകരും ഒരുമിച്ച് ഇത്തരം സാമൂഹ്യദ്രോഹികളെ സമൂഹത്തിൻറെ മുന്നിൽ കൊണ്ടുവരണമെന്നും പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

ഇതിനു മുമ്പും ചില പരിപാടികള്‍ക്ക് പാരവെപ്പ് ഉണ്ടായിട്ടുണ്ട്. പ്രവാസ ജീവിതത്തിനിടയില്‍ വാരാന്ത്യങ്ങളില്‍ നടക്കുന്ന പരിപാടികള്‍ ആസ്വദിക്കുന്നവരാണ് നാമൊക്കെ. ഒരു പരിപാടി സംഘടിപ്പിക്കാനുള്ള സാമ്പത്തിക ചെലവും മാനസീക ശാരീരിക അധ്വാനവും മനസ്സിലാക്കുന്നവരാണ് നാമൊക്കെ. അതൊക്കെ തിരിച്ചറിയുവാനുള്ള കഴിവ് നമുക്കോക്കെ ഉണ്ടാവണം. ആശയപരമായി യോജിപ്പില്ലാത്തവര്‍, നമുക്കിഷ്ടമില്ലാത്തവര്‍ നടത്തുന്ന പരിപാടികള്‍ അധികൃതരെ തെറ്റിദ്ധിപ്പിച്ച് പരസ്പരം പാരവെപ്പ് തുടര്‍ന്നാല്‍ ജിദ്ദയിലെ പരിപാടികള്‍ പലതും ഇനിയും മുടങ്ങുന്ന അവസ്ഥ ഉണ്ടാകും ഇതിനു മുമ്പും മുടങ്ങിയ പരിപാടികള്‍ ഉണ്ട്. ജിദ്ദയില്‍ ഞങ്ങള്‍ മാത്രം മതി എന്ന് ചിന്തിക്കുകയുമരുത്. ഒരു ഫോണ്‍ കോള്‍ കൊണ്ടും, അധികൃതരുടെ ഓഫീസില്‍ചെന്ന് എഴുതികൊടുത്തും പരിപാടികള്‍ മുടക്കാന്‍ ആര്‍ക്കും സാധിക്കും പക്ഷേ, അത് ശരിയല്ലെന്നാണ് എന്റെ പക്ഷം. എന്നാണ് ഒരു പ്രമുഖ നേതാവ് സോഷ്യൽമീഡിയിൽ പറഞ്ഞത്.

ലൈസെൻസ് ഇല്ലാതെ പരിപാടികൾ നടത്തുന്നത് നിയമ വിരുദ്ധമാണെങ്കിലും ചെറിയ പരിപാടികൾക്ക് ആരും പാരകൾ വെക്കാത്തതുകൊണ്ട് അധികൃതരും ശ്രദ്ധിക്കാറില്ല. ഇനിയും മലയാളികൾ പരസ്പരം പാരവെപ്പ് അവസാനിപ്പിച്ച് നല്ല നല്ല പരിപാടികളുമായി മുന്നോട്ട് പോകട്ടെ എന്നാണ് ചില നല്ല മനസുകാരുടെ പ്രാർത്ഥന. സഊദി ഇന്ത്യൻ അസോസിയേഷൻ ഭാരവഹികളുടെ വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിൽ ഏറ്റവുമധികം വായനക്കാരുള്ള മലയാളം പ്രസ്സ് ഓൺലൈനിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടാം.
വാർത്തകൾ അയക്കാനുള്ള mail id:

gulfupdates.malayalam@gmail.com

Phone/whatsapp
+91 99463 30319,
+918547175415.