താമസസ്ഥലത്തു വെച്ചാണ് അനിൽകുമാർ ആത്മഹത്യയ്ക്കു ശ്രമിച്ചത്
ഉമ്മുൽഖുവൈൻ: യുഎഇയില്‍ ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. കണ്ണൂർ പിണറായി സ്വദേശി അനിതാലയം വടക്കേചാലിൽ തണ്ട്യൻ മടപ്പുരക്കൽ അനിൽകുമാർ (52) ആണ് ഉമ്മുൽഖുവൈനിൽ മരിച്ചത്.
താമസസ്ഥലത്തു വെച്ചാണ് അനിൽകുമാർ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – പരപ്രത്ത് മഞ്ജുഷ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക