റിയാദ്: ഒട്ടനവധി സ്വപ്നങ്ങൾ നെയ്ത് ദിവസങ്ങൾക്കു മുമ്പ് നാടും കുടുംബവും യാത്രയാക്കിയ 6 പ്രവാസികളുടെ ചേതനയറ്റ ശരീരങ്ങൾ നാളെയും മറ്റന്നാളുമായി റിയാദിൽ നിന്നും നാട്ടിൽ അവരുടെ കുടുംബങ്ങളിൽ എത്തിക്കുമെന്ന് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീക്ക് മഞ്ചേരി അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദിലെ ഖാലിദിയയിൽ പെട്രോൾ പമ്പിനോട് ചേർന്ന് താമസസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മരണപ്പെട്ട മലപ്പുറം സ്വദേശികളായ തറക്കൽ അബ്ദുൽ ഹക്കീം ( 31) ന്റെ മയ്യത്ത് ശനിയാഴ്ചയും മേൽമുറി കാവുങ്ങാത്തൊടി ഇർഫാൻ ഹബീബ് (27) തമിഴ്നാട് സ്വദേശികളായ സീതാരാമൻ മധുരൈ( 35) കാർത്തിക കാഞ്ചിപുരം (40), അസ്ഹർ ബോംബേ(26), യോഗേഷ് കുമാർ രാമചന്ദ്ര ഗുജറാത്ത്( 38) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ചയും റിയാദിൽ നിന്നും വ്യത്യസ്ത വിമാനങ്ങളിലായി നാട്ടിലേക്ക് എത്തിക്കുമെന്ന് നടപടികjൾ ക്രമകൾക്ക് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി അറിയിച്ചു.
ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് റിയാദിൽ തീപിടുത്തത്തിൽ ഇവർ മരിച്ചത്. ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് അവർ റിയാദിലെ ലിറ്റർ പെട്രോൾ കമ്പനിയിലേക്ക് എൻജിനീയർമാരും തൊഴിലാളികളുമായി ജോലിക്ക് എത്തിയത്. രാത്രി ഒന്നരയോടെയാണ് പെട്രോൾ പമ്പിലെ ഇവരുടെ താമസ സ്ഥലത്ത് തീപിടുത്തം ഉണ്ടായത്. റിയാദ് ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്തെ എ സി യിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. മരിച്ച മലയാളികളെ കൂടാതെ, മറ്റു നാല് പേരിൽ രണ്ട് തമിഴ്നാട് സ്വദേശികൾ, ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരുമാണ് ഉൾപ്പെട്ടത്. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനു ദിവസങ്ങൾക്കു മുമ്പാണ് ഇവരിൽ മൂന്ന് പേർക്ക് താമസരേഖ (ഇഖാമ) പോലും ലഭിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക