ജിദ്ദ: സഊദിയിലെ ത്വായിഫിൽ കാർ അപകടത്തിൽ മലയാളി മരണപ്പെട്ടു. മൗലാന മദീന ടൂർ നടത്തുന്ന കൊടുവള്ളി സ്വദേശി അബ്ദുൽ ഖാദിർ മുസ്‌ലിയാർ ആണ് ഇന്ന് ത്വാഇഫിൽ വെച്ച് മരണപ്പെട്ടത്. അൻപത് വയസായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കാർ വന്നിടിച്ച് മരണം സംഭവിച്ചതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ചു പോയ ഖാദര്‍ മുസലിയാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഭാര്യയുടേയും മക്കളുടേയും മുന്നില്‍വെച്ചായിരുന്നു അപകടം.
ഇന്ന് ഉച്ചയോടെ 11:30 ഓടെയാണ് സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. സന്ദര്‍ശകരുമായി ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കുടുംബത്തോടൊപ്പം തായിഫില്‍ എത്തിയത്.
രണ്ട് ബസുകളിലായാണ് സന്ദര്‍ശകര്‍ എത്തിയത്. ജുമുഅ നമസ്‌കാരത്തിന് മുമ്പ് തായിഫില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അതിവേഗത്തില്‍ വന്ന കാര്‍ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്. മൃതദേഹം തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍.