ദോഹ: ഹജ്ജ് സേവനങ്ങൾക്കായി ഖത്തറിൽ നിന്ന് ഇത്തവണ 18 ഏജൻസികൾക്ക് അംഗീകാരം. ഔഖാഫ്-ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ഹജ്-ഉംറ മന്ത്രാലയമാണ് അംഗീകാരം നൽകിയത്.
ഇവരുടെ പേരു വിവരങ്ങൾ മന്ത്രാലയത്തിന്റ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓരോ ഏജൻസികളുടെയും കോൺടാക്ട് നമ്പർ, ഹജ്, ഉംറ യാത്രാ പാക്കേജ് ഉൾപ്പെടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വർഷം ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും പ്രവാസി താമസക്കാർക്കും വേണ്ട നിബന്ധനകളും ചട്ടങ്ങളും അധികൃതർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മാർച്ചിലാണ് റജിസ്‌ട്രേഷൻ സമാപിച്ചത്. സ്വദേശികൾക്കും നേരത്തെ ഹജ് നിർവഹിക്കാത്ത പ്രവാസികൾക്കും പ്രത്യേകിച്ചും വയോധികർക്കുമാണ് മുഖ്യപരിഗണന നൽകുന്നത്. കഴിഞ്ഞ തവണ പട്ടികയിൽ ഇടം നേടാത്തവരെയും പരിഗണിക്കുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ റജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഹജിന് തിരഞ്ഞെടുത്തു കൊണ്ടുള്ള സന്ദേശം എത്തിയാലുടൻ അംഗീകൃത ഹജ് ഓപ്പറേറ്റർമാരെ സമീപിക്കാം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക