റിയാദ്: നീണ്ട മണിക്കൂറുകളുടെ പരിശ്രമങ്ങൾകൊടുവിൽ
നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസാനയെയും ഹസീനയെയും വേർപിരിയൽ ശസ്ത്രക്രിയ വിജയകരം.
റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റിലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘമാണ് ഒമറിന്റെ മക്കളായ ഇരട്ടകളായ ഹസാനയെയും ഹസീനയെയും വേർതിരിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം നടന്ന ശസ്ത്രക്രിയ എട്ട് ഘട്ടങ്ങളിലൂടെ കടന്നു പോയി ഏകദേശം 14 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ സർജിക്കൽ മെഡിക്കൽ ടീമിലെ 36 ഡോക്ടർമാരും മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ ടീമിലെ 85 അംഗങ്ങളും പങ്കെടുത്തു.
വയർ, ഇടുപ്പ്, കരൾ, കുടൽ, മൂത്രം, പ്രത്യുൽപാദന സംവിധാനം, പെൽവിക് അസ്ഥികൾ എന്നിവ
കൂടിചേർന്ന നിലയിലായിരുന്നു. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിയിൽ ഇതിനകം 23 രാജ്യങ്ങളിൽ നിന്നുള്ള 130 കേസുകളുടെ മേൽനോട്ടം വഹിക്കുകയും 55 കേസുകൾ വേർതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇത് 56-ാമത്തെ കേസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക