മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ച് യുഎഇ; 2000 ദിര്‍ഹം വരെ പിഴ അടയ്ക്കേണ്ടി വരും

0
2413

അബുദാബി: മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ച്യുഎഇയില്‍. വിവിധ നിയമലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. അടിയന്തിര സാഹചര്യങ്ങളിലും, അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളിലോ ഡ്രൈവര്‍മാര്‍ പൂര്‍ണമായും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പാക്കുമാണ് പുതിയ നിയമത്തിലുടെ ലക്ഷ്യമിടുന്നത്.

മഴയുള്ള സമയത്ത്  താഴ്‍വരകള്‍ക്ക് സമീപവും വെള്ളപ്പൊക്കമുണ്ടാവുന്ന മറ്റ് സ്ഥലങ്ങള്‍ക്ക് അടുത്തും ഡാമുകളുടെ പരിസരങ്ങളിലും   കൂട്ടംകൂടുന്നതിന് ആയിരം ദിര്‍ഹം പിഴ ഈടാക്കും ഒപ്പം ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ഇവര്‍ക്ക് ലഭിക്കും. വെള്ളപ്പൊക്കമുള്ള താഴ്‍വരകളിലേക്ക് പ്രവേശിച്ചാല്‍ അവിടങ്ങളിലെ അപകട സാധ്യത പരിഗണിക്കാതെ തന്നെ രണ്ടായിരം ദിര്‍ഹം പിഴ ചുമത്തും. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകളാണ് ലഭിക്കുന്നത്. ഇതിന് പുറമെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസം കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും.