ജിദ്ദയിൽ വീട് ചവിട്ടിത്തുറന്ന് റെയ്ഡ്; വീഡിയോ പങ്കുവെച്ച് ആഭ്യന്തര മന്ത്രാലയം

0
4619

ജിദ്ദ: ജിദ്ദയിൽ വീട് ചവിട്ടിത്തുറന്ന് റെയ്ഡ് നടത്തുന്ന വീഡിയൊ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. റെയ്‌ഡിൽ 55 കിലോയിലധികം കൊക്കെയ്ൻ പിടിച്ചെടുത്തു. സ്ത്രീകൾ ഉൾപ്പെടെ 9 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക് കൺട്രോൾ സേനയാണ് വീട് ചവിട്ടിത്തുറന്ന് റൈഡ് നടത്തുന്ന വീഡിയോ പുറത്തുവിട്ടത്.

നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. മുഖം മൂടി ധാരികളായ സേനാംഗങ്ങളാണ് വീട് റൈഡ് ചെയ്തത്. അറസ്റ്റിയാലവരിൽ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച രണ്ട് പേരും നാല് താമസക്കാരുംർ, വിസിറ്റ് വിസയുള്ള 5 വിദേശികളുമാണ് പിടിയാലയത്. അറസ്റ്റ് ചെയ്തവരെ ഇവരെ നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.