ജിദ്ദ: നിരവധി വീടുകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 55.2 കിലോഗ്രാം കൊക്കെയ്ൻ വിതരണം ചെയ്യാനുള്ള ശ്രമങ്ങൾ ജിദ്ദ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (ജിഡിഎൻസി) പരാജയപ്പെടുത്തി.
രാജ്യത്തിന്റെയും യുവതലമുറയുടെയും സുരക്ഷ ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഭരിക്കുകയും വിൽക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് പതിനൊന്ന് വിദേശികൾ അറസ്റ്റിലായി.
അറസ്റ്റിലായവരിൽ നാല് പ്രവാസികളും സന്ദർശക വിസയിൽ സൗദിയിലെത്തിയ അഞ്ച് നൈജീരിയൻ പൗരന്മാരും അതിർത്തി സുരക്ഷാ നിയമം ലംഘിച്ച രണ്ട് പേരും ഉൾപ്പെടുന്നു. പ്രാഥമിക നിയമനടപടികൾക്ക് ശേഷം ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പരിലും വിളിച്ച് മയക്കുമരുന്ന് കടത്തലോ വിൽപ്പനയോ സംബന്ധിച്ച സംശയാസ്പദമായ പ്രവർത്തനങ്ങളെ കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും അറിയിക്കാൻ സുരക്ഷാ അധികാരികൾ പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.