ഗൾഫിൽ നറുക്കെടുപ്പിൽ മലയാളി യുവതിക്കും കൂട്ടുകാരികൾക്കും ലക്ഷങ്ങൾ സമ്മാനം

0
4108

കഴിഞ്ഞ ഒരു വർഷമായി നീതു 14 പേരടങ്ങുന്ന സംഘവുമായി ചേർന്ന് എല്ലാ മാസവും ടിക്കറ്റെടുത്തു വരികയായിരുന്നു

അബുദാബി: ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളി യുവതിക്കും കൂട്ടുകാരികൾക്കും ലക്ഷങ്ങൾ സമ്മാനം. കുവൈത്തിൽ താമസിക്കുന്ന നീതു റെജി (33)ക്കും 14 സുഹൃത്തുക്കൾക്കുമാണ് 22 ലക്ഷത്തിലേറെ രൂപ (ലക്ഷം ദിർഹം) സമ്മാനം ലഭിച്ചത്. മാധ്യമങ്ങളിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ് കഴിഞ്ഞ ഒരു വർഷമായി നീതു 14 പേരടങ്ങുന്ന സംഘവുമായി ചേർന്ന് എല്ലാ മാസവും ടിക്കറ്റെടുത്തു വരികയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇ-ഡ്രോ ക്യാഷ് പ്രൈസ് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിഗ് ടിക്കറ്റ് പ്രതിനിധികളിൽ നിന്ന് കോൾ ലഭിച്ചപ്പോൾ അദ്ഭുതം തോന്നിയെന്നും നീതു പറഞ്ഞു. ഭർത്താവും രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പമാണ് നീതു കുവൈത്തിൽ താമസിക്കുന്നത്.

നീതു റെജിയും കൂട്ടുകാരികളും

സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കും. തന്റെ ഒാഹരിയിൽ നിന്ന് ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. മറ്റൊരു നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ രാജുകുമാർ ചിട്ട്യല്ലയ്ക്കും ലക്ഷം ദിർഹം സമ്മാനം ലഭിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക