പുതുപ്പാടി/കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് അടിവാരം കണലാട് കോമത്ത് ഇകെ വിജയന്‍ സഊദിയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു. 52 വയസായിരുന്നു. സംസ്കാരം പിന്നീട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് ഡി സി സി അംഗം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നെല്ലിപ്പൊയിൽ ഡിവിഷൻ മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി സഊദിയിലെ ദമ്മാമിലായിരുന്നു. ഇന്നലെ രാവിലെ നെഞ്ചു വേദനയെ തുടര്‍ന്ന് ദമാം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: റൈന കമ്പിവേലിമ്മൽ. മക്കൾ: നീതു കെ വിജയൻ, നവ്യ കെ വിജയൻ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക