മനുഷ്യക്കടത്ത്: 13 പ്രവാസികൾ അറസ്റ്റില്‍

0
1829

മസ്‌കത്ത്: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റത്തിന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. അറബ് വംശജരായ 13 പേരുടെ സംഘത്തെയാണ് പിടികൂടിയത്. ഇരകളായ സ്ത്രീകളെ സദാചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ പ്രേരിപ്പിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.

അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ആര്‍ഒപിയുടെ ഡയറക്ടറേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എന്‍ക്വയറീസ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍സ് ആണ് മനുഷ്യക്കടത്ത് സംഘത്തെ പിടികൂടിയത്.