വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിയ പ്രതി അക്രമാസക്തനായി

0
2602

മലപ്പുറം: വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഫറൂഖ് സ്വദേശി റഫീഖാണ് അക്രമാസക്തനായത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍
വെള്ളിയാഴ്ച രാത്രി 11.45നാണ് സംഭവം. ലഹരി ഉപയോഗിച്ച് ബഹളം വെച്ചതിന് തേഞ്ഞിപ്പാലം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പ്രതിയെ വൈദ്യപരിശോധനയ്ക്കായി എത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞ പ്രതി പൊലീസുകാരെ ചവിട്ടി.

ലഹരിയിലായിരുന്ന പ്രതി ആശുപത്രിയില്‍വെച്ച് അക്രമാസക്തനാവുകയും ബഹളമുണ്ടാക്കുകയും ചെയ്തു. പിന്നീട് പൊലീസ് പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്ന തോര്‍ത്ത് മുണ്ട് ഉപയോഗിച്ച് കൈ പിറകിലേക്ക് കെട്ടിയ ശേഷമാണ് വൈദ്യ പരിശോധന നടത്തിയത്. ജീവനക്കാരുടെ സുരക്ഷയ്ക്ക് തോര്‍ത്ത് മുണ്ടും കുരുമുളക് സ്‌പ്രേയും അധികൃതര്‍ വാങ്ങി നല്‍കി.