റിയാദ്: വൂക വേൾഡെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാം ജീവിക്കുന്ന പുതിയ കാലം ഏറെ സങ്കീർണവും ഗതിവേഗം നിറഞ്ഞതുമാണെന്നും അതിനാൽ കാലത്തിനൊപ്പം ചുവട് വെച്ച് അവസരങ്ങളെ കണ്ടെത്തണമെന്നും പ്രശസ്ത കരിയർ ഗൈഡും മോട്ടിവേഷനൽ സ്പീക്കറുമായ ഖാസിം പുത്തൻപുരക്കൽ പറഞ്ഞു. ‘സിജി’ ജിദ്ദ ചാപ്റ്ററിനു കീഴിലെ ക്രിയേറ്റീവ് ലീഡർഷിപ് പ്രോഗ്രാമിൽ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമെന്നത് സർട്ടിഫിക്കറ്റിൽ ഒതുക്കി നിർത്തേണ്ട ഒന്നല്ല. യോഗ്യതയെക്കാൾ കഴിവിനും നൈപുണ്യത്തിനും മുൻഗണന നൽകുന്നതാണ് ജി സി സി യിലെ പുതിയ തൊഴിൽ വിപണി. വിവിധ പ്രാഫഷനുകളെ അടിസ്ഥാനമാക്കി തുടർ പഠനത്തിൻ്റെ നിരവധി സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എം ഹനീഫ് അവതാരകനായിരുന്നു.
