കോഴിക്കോടെത്തിയ യാത്രാക്കാരിൽ നിന്ന് 1.8 കോ​ടി രൂ​പ​യു​ടെ സ്വർണം പിടികൂടി; മൂന്ന് പേര് അറസ്റ്റിൽ

0
2161

കോഴിക്കോട്: 1.8 കോ​ടി രൂ​പ​യു​ടെ മൂ​ന്ന്​ കി​ലോ​യോ​ളം സ്വ​ർ​ണം കരിപ്പൂർ എയർപോർട്ടിൽ വെച്ച് എ​യ​ർ ക​സ്റ്റം​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ പി​ടി​കൂ​ടി. മ​ല​പ്പു​റം പു​ൽ​പ്പ​റ്റ സ്വ​ദേ​ശി പൂ​ത​നാ​രി ഫ​വാ​സി​ൽ(30) നി​ന്ന് 1,163 ഗ്രാം സ്വർണവും ​നെ​ടി​യി​രി​പ്പ് സ്വ​ദേ​ശി തേ​ട്ട​ത്തോ​ടി മു​ഹ​മ്മ​ദ്‌ ജാ​സി​മി​ൽ(28) നി​ന്ന് 1057 ഗ്രാം സ്വർണവും ​തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി പാ​ര സ​ലീ​മി​ൽ(34) നി​ന്ന് 1121 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​വുമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് കോഴിക്കോടേക്ക് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്.

ഈ മൂ​ന്ന്​ പേ​രും ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. രഹസ്യ വിവരത്തെ തുടർന്നാണ് പിടികൂടിയത്.
എന്നാൽ ഈ 3 യാത്രക്കാർ ജി​ദ്ദ​യി​ൽ​നി​ന്ന് നാട്ടിലേക്കുള്ള ടിക്കറ്റും 80000 രൂപ മുതൽ ഒന്നേകാൽ ലക്ഷം വരെ പണവും പ്രതിഫലമായി കൈപ്പറ്റിയാണ് സ്വർണം കടത്തിയയത്. ജിദ്ദയിൽ നിന്ന പല ഏജൻറുകൾ വഴിയാണ് ഇവർക്ക് സ്വർണം ലംഭിച്ചതെന്നാണ് വിവരം. ക​ള്ള​ക്ക​ട​ത്തു​സം​ഘം സ​ലീ​മി​നും ഫ​വാ​സി​നും ടി​ക്ക​റ്റി​നു പു​റ​മെ 80,000 രൂ​പ വീ​ത​വും ജാ​സി​മി​ന് 1. 2 ല​ക്ഷം രൂ​പ​യു​മാ​ണ് പ്ര​തി​ഫ​ലം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

അ​സിസ്റ്റൻറ് ക​മീ​ഷ​ണ​ർ കെ.​എം. സൈ​ഫു​ദീ​ൻ, സൂ​പ്ര​ണ്ടു​മാ​രാ​യ ബ​ഷീ​ർ അ​ഹ​മ്മ​ദ്, ബാ​ബു നാ​രാ​യ​ണ​ൻ, എം. ​മ​നോ​ജ്‌, ദി​നേ​ശ് മി​ർ​ധ, വീ​രേ​ന്ദ്ര പ്ര​താ​പ് ചൗ​ധ​രി, പി. ​മു​ര​ളി, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ അ​ർ​ജു​ൻ കൃ​ഷ്ണ, ഹെ​ഡ് ഹ​വി​ൽ​ദാ​ർ​മാ​രാ​യ ടി.​എ. അ​ല​ക്സ്‌, പി. ​വി​മ​ല എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ഈ ക​ള്ള​ക്ക​ട​ത്ത് സംഘത്തെ പി​ടി​കൂ​ടി​യ​ത്. അന്വേഷണം നടത്തി വരികയാണ്.
മാസങ്ങളായി നിരവധി യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടുന്നത്.

ചെറിയ ഒരു പൈസക്ക് വേണ്ടിയാണ് ഇത്രയും വലിയ കുറ്റങ്ങൾ ഇവർ ചെയ്യുന്നത്. ഇപ്പോൾ കോഴിക്കോട്, കൊച്ചി, കണ്ണൂർ, എയർപോർട്ടുകളിൽ വൻ ചെക്കിങ്ങ് ഉണ്ടായിട്ടും ചെറിയ ലാഭത്തിന് വേണ്ടിയാണ് ഇത്രവും വലിയ കുറ്റങ്ങൾ ചെയ്യുന്നതെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.
ഇത് പോലെ കഴിഞ്ഞ ദിവസവും കോഴിക്കോട് വിമാനത്താവളത്തിൽ 65 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവിനെ പിടികൂടിയിരുന്നു. മലപ്പുറം മൂന്നിയൂർ സ്വദേശി പതിയിൽ വിജേഷിനെയാണ് (33) എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയിരുന്നത്. ഇദ്ദേഹം ശരീരത്തിനുള്ളില്‍ നാലു ക്യാപ്‌സൂളികളായി ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചെടുത്തത്.

ഇദ്ദേഹത്തിൽ നിന്ന് 1165 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. ഇയാലും ജിദ്ദയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയതായിരുന്നു. ഇദ്ദേഹത്തിന് സ്വർണം കടത്തുന്നതിന് ഒരുലക്ഷം രൂപയാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നത്.