ജിദ്ദ∙ സഊദിയുടെ 8 മേഖലകളിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അൽജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, തബൂക്ക് എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കി.മീ വേഗത്തിൽ ആരംഭിക്കുന്ന കാറ്റ് മദീന, ഹായിൽ, റിയാദ്, അൽഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങിലേക്കു നീങ്ങുമ്പോഴേക്കും കൂടുതൽ ശക്തമാകും.
ചിലയിടങ്ങളിൽ മണിക്കൂറിൽ 60 കി.മീ വേഗത്തിലേക്ക് ഉയരും. തുറസ്സായ സ്ഥലങ്ങളിൽ ഇറങ്ങുന്നവർ മതിയായ സുരക്ഷ എടുക്കണമെന്നും ഓർമിപ്പിച്ചു.