അമിത വേഗത്തിലെത്തി മരത്തിലിടിച്ചു; നിമിഷ നേരം കൊണ്ട് കത്തിയമര്‍ന്ന് രണ്ട് കോടിയുടെ കാര്‍

0
4129

മരത്തിലിടിച്ച ആഡംബര കാര്‍ കത്തിയമര്‍ന്ന് ചാരമായി. ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ രണ്ട് കോടി വിലവരുന്ന പോര്‍ഷെ കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം മരത്തിലിടിച്ച് തീപടരുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഗോള്‍ഡ് കോഴ്‌സ് റോഡിലെ സെക്ടര്‍ 56 ല്‍ നിന്ന് സിക്കന്ദര്‍പൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കാറില്‍ തീപടരുകയും കത്തിയമരുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.