കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി. മാഹി അഴിയൂർ സ്വദേശി മഹമൂദ് അഫ്ഷാൻ (41) ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം. കീരച്ചാൻ കണ്ടി മഹമ്മൂദിന്റെയും കൊട്ടാരത്ത് റംലയുടേയും മകനാണ്. ഭാര്യ – റജിനാസ്. മക്കൾ – ഇലാൻ, അലിൻ, ഐസിൻ. സഹോദരങ്ങൾ – അനീല, അനൂഷ.