വിനോദയാത്രയ്ക്കിടെ പര്‍വതനിരയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു

0
1525

സ്വദേശി പൗരനാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്

റാസല്‍ഖൈമ: യുഎഇയില്‍ മലനിരകളില്‍ നിന്ന് താഴേക്ക് പതിച്ച് യുവാവ് മരിച്ചു. റാസല്‍ഖൈമയിലെ വിനോദസഞ്ചാര മേഖലയിലാണ് അപകടം സംഭവിച്ചത്. മരിച്ച യുവാവ് യുഎഇ പൗരനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ ബന്ധുക്കള്‍ പരാതി നല്‍കിയത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിനോദയാത്രയ്ക്കായി പുറപ്പെട്ട യുവാവ് തിരിച്ചെത്തേണ്ട സമയം കഴിഞ്ഞും വീട്ടില്‍ എത്താതെ വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് റാസല്‍ഖൈമ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. അല്‍ റംസിലെ കോംപ്രഹെന്‍സീവ് പൊലീസ് സെന്ററില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സെര്‍ച്ച് ആന്റ് റെസ്‍ക്യൂ വിഭാഗത്തിലെയും നാഷണല്‍ ആംബുലന്‍സ് വിഭാഗത്തിലെയും ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രദേശവാസികളില്‍ ചിലരും തെരച്ചിലില്‍ പങ്കാളികളായി. അന്വേഷണത്തിനൊടുവില്‍ ദുര്‍ഘടമായ പ്രദേശത്തു നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഉയരത്തില്‍ നിന്നുള്ള വീഴ്ചയാണ് മരണ കാരണമായതെന്നാണ് അനുമാനം. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക