തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ബോട്ടിൽ അഗ്നിബാധ

ഷാർജ: ഷാർജ ഖാലിദിയ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ബോട്ടിൽ അഗ്നിബാധ. ആർക്കും പരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബോട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു.ഇന്നു രാവിലെ പത്തരയോടെയായിരുന്നു തീപിടുത്തം.

ചരക്കുമായി പുറപ്പെടാനിരിക്കെയായിരുന്നു തീപിടുത്തമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.