പത്ത് ദിർഹത്തിന് വിമാന ടിക്കറ്റ്; പത്താം വാർഷികത്തിൽ അമ്പരപ്പിച്ച് വിമാനക്കമ്പനി

0
3193

ദുബൈ/മനില: പത്ത് ദിർഹത്തിന് നാട്ടിലേക്ക് വിമാന ടിക്കറ്റ് ലഭിക്കും എന്ന് കെട്ട് ഞെട്ടേണ്ട. അത് നമ്മുടെ നാട്ടിലേക്ക് അല്ലെന്ന് മാത്രം. അമ്പരപ്പ് തോന്നുന്ന വാർത്ത ആണെങ്കിലും അത് നമ്മുടെ നാട്ടിലേക്കല്ലെന്നറിയുമ്പോൾ മലയാളികൾക്ക് അൽപം അസൂയയും തോന്നിപ്പോകുമെന്നതും സ്വാഭാവികം. എന്നാൽ, കേട്ടത് സത്യമാണ്, നമ്മുടെ നാട്ടിലേക്ക് അല്ലെങ്കിലും

ഫിലിപ്പൈൻസിലെ മുൻനിര വിമാനക്കമ്പനിയായ സെബു പസഫികാണ് ഇത്തരമൊരു വമ്പൻ ഓഫർ പ്രഖ്യാപിച്ചത്. കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഏവരെയും ഞെട്ടിക്കുന്ന ഓഫറുമായി വിമാനകമ്പനി എത്തിയത്.

ദുബൈയിൽനിന്ന് മനിലയിലേക്ക് ടിക്കറ്റെടുക്കുന്നവർക്ക് ഓഫർ ലഭിക്കും. മെയ് 5 മുതൽ 9 വരെ, ദുബൈയിൽ നിന്ന് മനിലയിലേക്കുള്ള യാത്രക്കാർക്ക് 10 ദിർഹം എന്ന വൺവേ അടിസ്ഥാന നിരക്കിൽ അവരുടെ വിമാനങ്ങൾ ബുക്ക് ചെയ്യാം. യാത്രാ കാലയളവ് ജൂൺ 1 മുതൽ നവംബർ 30, 2023 വരെ ആയിരിക്കണമെന്നതാണ് വ്യവസ്ഥ.