സുഡാനിൽ നിന്നുള്ള 128 പേരുമായി യുഎഇ വിമാനം അബുദാബിയിൽ

0
997

അബുദാബി: കലാപം രൂക്ഷമായ സുഡാനിൽ നിന്നുള്ള 128പേരുമായി യുഎഇ വിമാനം അബുദാബിയിലെത്തി. യുഎഇ, ബഹ്‌റൈൻ, യുകെ, ഇറാഖ്, സെർബിയ, പാക്കിസ്ഥാൻ, തുടങ്ങി 16 രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. 

സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർക്കാണ് രക്ഷാദൗത്യത്തിൽ മുൻഗണന നൽകിയത്.  രാജ്യത്തിന്റെ മാനുഷിക സമീപനത്തിന്റെ തുടർച്ചയാണ് നടപടിയെന്നും യുഎഇ അറിയിച്ചു.

യുഎഇയിലെത്തിച്ച വിദേശികൾക്ക് അവരുടെ നാട്ടിലേക്ക് പോകുന്നതുവരെ താമസസൗകര്യമൊരുക്കി വേണ്ട സേവനങ്ങൾ ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 19 രാജ്യങ്ങളിൽ നിന്നുള്ളവരെ സുരക്ഷിതരായി ഒഴിപ്പിച്ചതായി യുഎഇ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.