തായിഫ് മലയാളി കൂട്ടായ്മ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു

റിയാദ്: തായിഫ് മലയാളി കൂട്ടായ്മ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. തായിഫ് അൽ നൂർ ഓഡിറ്റോറിയത്തിൽ ‘ഈദ് ട്വിലൈറ്റ്’ എന്ന പരിപാടിയിൽ കണ്ണൂർ ശരീഫിന്റെയും ഫാസില ബാനുവിന്റെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ ഗാനമേളയും കുട്ടികളുടെ കലാപരിപാടിയും അടക്കം വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരുന്നു.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ കലാ ജീവിതത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന കണ്ണൂർ ശരീഫിനെ നാലകത്ത് മുഹമ്മദ്‌ സാലിഹും ഇഖ്ബാൽ പുലാമന്തോളും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.