റിയാദ്: വിപണിയിൽ നിന്ന് ചില ടയറുകൾ തിരിച്ചു വിളിച്ച് സഊദി വാണിജ്യ മന്ത്രാലയം. 2022 ഡിസംബർ 29 മുതൽ 2023 മാർച്ച് 7 വരെയുള്ള കാലയളവിൽ വിറ്റഴിച്ച ടയറുകളാണ് വാണിജ്യ മന്ത്രാലയം തിരിച്ചു വിളിച്ചത്. ഇക്കാലയളവിലെ 203 കാർ ടയറുകൾ തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രോസ്സ് ലീഡർ HTTECH215/65, R16XL എന്ന ടയറുകളാണ് തിരിച്ചു വിളിച്ചത്. ടയറുകളിൽ തെറ്റായ ഉൽപ്പാദന തീയതി രേഖപ്പെടുത്തിയതാണ് വിപണിയിൽ നിന്ന് ഇവ തിരിച്ചു വിളിക്കാൻ കാരണമെന്ന് മന്ത്രാലയം വിശദീകരിച്ചു.
തെറ്റായ തീയതി ടയറിന്റെ പഴക്കം നിർണയിക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമെന്നും ഇത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം ഉണർത്തി. ടായറുകൾ വിൽപ്പന നടത്തിയവ സൗജന്യമായി മാറ്റിസ്ഥാപിക്കാൻ കമ്പനിയുമായി ബന്ധപ്പെടാൻ മന്ത്രാലയം ആവശ്യപെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക