ഷാർജ: സച്ചിൻ തെൻഡുൽക്കറുടെ പേരിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്റ്റാൻഡ്. ഡെസേർട് സ്റ്റോമിന്‍റെ 25-ാം വാർഷികം, സച്ചിന്റെ 50-ാം ജന്മദിനം എന്നിവയോടനുബന്ധിച്ചാണ് ഈ ആദരം.
ഐതിഹാസികമായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വെസ്റ്റ് സ്റ്റാൻഡിനാണ് ഇന്നലെ നടന്ന പ്രത്യേക ചടങ്ങില്‍ തെൻഡുൽക്കർ സ്റ്റാൻഡ് എന്ന് പുനഃർനാമകരണം ചെയ്തത്. 1998-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അദ്ദേഹം ഇൗ സ്റ്റേഡിയത്തിൽ നേടിയ സെഞ്ചുറികളുടെ വാർഷികമായിരുന്നു ഇന്നലെ. ത്രികോണ പരമ്പരയായ കൊക്കകോള കപ്പിൽ 1998 ഏപ്രിൽ 22 ന് സച്ചിൻ 134 റൺസും രണ്ട് ദിവസങ്ങൾക്ക് ശേഷം 143 റൺസും നേടിയിരുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ ടീമുകൾക്ക് മുൻപിൽ സച്ചിൻ മരുഭൂമിയിലെ കൊടുങ്കാറ്റാകുകയായിരുന്നു. 1998 ഏപ്രിലിലെ ഇരട്ട സെഞ്ചറികൾ ഉൾപ്പെടെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 7 സെഞ്ചറികളാണ് സച്ചിൻ നേടിയത്.