വന്ദേഭാരതിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; തിരുവനന്തപുരം–കാസർകോട് 1,590 രൂപ

0
1501

തിരുവനന്തപുരം: വന്ദേഭാരതിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
തിരുവനന്തപുരം–കാസർകോട് യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്. കാസർകോട് നിന്നുള്ള റഗുലർ സർവീസ് 26നും തിരുവനന്തപുരത്തുനിന്ന് 28നുമാണ്.

രാവിലെ 8നാണ് ബുക്കിങ് തുടങ്ങിയത്. ഐആർടിസിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
തിരുവനന്തപുരത്തുനിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ (ചെയർകാർ, എക്സിക്യുട്ടീവ് കാർ എന്നിങ്ങനെ)

കൊല്ലം– 435, 820

കോട്ടയം– 555, 1,075

എറണാകുളം നോർത്ത്– 765, 1,420

തൃശൂർ– 880, 1,650

ഷൊർണൂർ– 950, 1,775

കോഴിക്കോട്– 1,090, 2,060

കണ്ണൂർ– 1,260, 2,415

കാസർകോട്– 1,590, 2,880

കാസർകോട് നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ (ചെയർകാർ, എക്സിക്യുട്ടീവ് കാർ എന്നിങ്ങനെ)

കണ്ണൂർ – 445, 840

കോഴിക്കോട്–625,1195

ഷൊർണൂർ– 775,1510

തൃശൂർ– 825, 1600

എറണാകുളം– 940, 1835

കോട്ടയം– 1250, 2270

കൊല്ലം– 1435, 2645

തിരുവനന്തപുരം– 1520, 2815