പുലിക്കോട് ഗ്ലോബൽ കെ എം സി സി റിലീഫ് കിറ്റുകൾ വിതരണം ചെയ്തു

റിയാദ്: കോട്ടക്കൽ പുലിക്കോട് ഗ്ലോബൽ കെ.എം.സി.സി വക 27, 28, 29, 32 വാർഡുകളിലെ റമദാൻ റിലീഫ് കിറ്റ് വിതരണ ഉദ്‌ഘാടനം പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു. പുണ്യ റമദാനിൽ പുലിക്കോട് ഗ്ലോബൽ കെ.എം.സി.സി നടത്തുന്ന റിലീഫ് പ്രവർത്തനം മാതൃക പരമാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ കെ. എം. മൂസ ഹാജി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വെച്ച് ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക യൂനിവേഴ്സിറ്റി സ്ഥാപകരിൽ പ്രമുഖനും ദാറുൽ ഹുദ ട്രഷറർ, സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ല ട്രഷറർ, വളവന്നൂർ ബാഫഖി യത്തീം ഖാന ട്രഷറർ എന്നീ പദവികൾ വഹിക്കുന്ന പുലിക്കോട് മഹല്ല് കാരണവർ കൂടിയായ കെ. എം. സൈതലവി ഹാജിയെയും, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വർക്കിങ്ങ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോട്ടക്കൽ മുനിസിപ്പൽ യൂത്ത്ലീഗ് പ്രസിഡന്റ് കെ. എം. ഖലീലിനെയും പുലിക്കോട് ഗ്ലോബൽ കെ.എം.സി.സി ആദരിച്ചു.

കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ബുഷ്റ ഷബീർ, വൈസ് ചെയർമാൻ പി. പി ഉമർ, മണ്ഡലം മുസ്‌ലിം ലീഗ് ഉപാധ്യക്ഷൻ യു. എ ഷബീർ, മുനിസിപ്പൽ മുസ്‌ലിം ലീഗ് ഉപാധ്യക്ഷൻ കല്ലിങ്ങൽ മുഹമ്മദ് കുട്ടി, ജോ.  സെക്രട്ടറി കെ. വി ജാഫർ കുഞ്ഞു, കെ. എം റഷീദ്, പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻ്റ് വി. പി മൊയ്തുപ്പ ഹാജി, പ്രവാസി ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് കുഞ്ഞിപ്പ ഹാജി പാലപ്പുറ, വനിത ലീഗ് മണ്ഡലം പ്രസിഡൻ്റ് ടി. വി സുലൈഖാബി, കാമ്പ്രം ബാവ ഹാജി, അഷ്റഫ് മേലേതിൽ, മുനിസിപ്പൽ കൗൺസിലർമാരായ ഹസീന അഹമ്മദ്, കാലൊടി മുഹമ്മദ്, എം. പി അഹമ്മദ്, എം. പി ജലീൽ, എം. പി റാഫി, മായിൻ ബാവ കരിമ്പനക്കൽ, നിസാർ കുറുവക്കോട്ടിൽ,
അബ്ദു മങ്ങാടൻ, പി. കെ ബഷീർ, ടി. കെ ബഷീർ, പുലിക്കോട് ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി മൊയ്തീൻ കുട്ടി കുറുവക്കോട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അഹ്‌ലൻ റബീഹ് ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം ഇതോടൊപ്പം നടന്നു. ചടങ്ങിന് പുലിക്കോട് ഗ്ലോബൽ കെ.എം.സി.സി ഉപദേശക സമിതി അംഗം കെ. പി അലി സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ഷിഹാബ് കാലൊടി നന്ദിയും പറഞ്ഞു.