സൽമാൻ രാജാവ് ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിലും കിരീടാവകാശി മക്ക ഹറം പള്ളിയിലും ഈദ് നമസ്കാരത്തിൽ പങ്കെടുത്തു

0
1012

മക്ക: സഊദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ
ഈദ് നമസ്കാരത്തിൽ പങ്കെടുത്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മക്ക ഹറം പള്ളിയിലാണ് നമസ്ക്കാരം നിർവഹിച്ചത്.

രാജാവി​ന്റെ ഉപദേഷ്​ടാവ് അമീർ ഫൈസൽ ബിൻ സഊദ് ബിൻ മുഹമ്മദ്, ജിദ്ദ ഗവർണർ അമീർ സൗദ് ബിൻ അബ്​ദുല്ല ബിൻ ജലാവി, മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ എന്നിവരും മന്ത്രിമാരും രാജകുടുംബത്തിൽ പെട്ട നിരവധി പേരും രാജാവിനോടൊപ്പം നമസ്കാരത്തിൽ പങ്കെടുത്തു.

റോയൽ കോർട്ട് ഉപദേഷ്​ടാവ് ഡോ. അബ്​ദുൽ അസീസ് ബിൻ അലി ബിൻ നൂഹി​ന്റെ നേതൃത്വത്തിലായിരുന്നു അൽ-സലാം കൊട്ടാരത്തിലെ ഈദ് പ്രാർഥന.