ശവ്വാൽ പിറന്നു; സഊദിയിൽ നാളെ ചെറിയ പെരുന്നാൾ

0
14820

റിയാദ്: സഊദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ സഊദി അറേബ്യയിലെ വിശ്വാസികൾ നാളെ (വെള്ളി) ചെറിയ പെരുന്നാൾ ആഘോഷിക്കും. ശവ്വാൽ മാസം കണ്ടതോടെ സഊദിയിൽ റമദാൻ 29 മാത്രമാണ് ലഭിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശവ്വാൽ അമ്പിളി കാണാൻ കഴിഞ്ഞതായി മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എങ്കിലും സുപ്രീം കോടതിയുടെ അന്തിമ പ്രഖ്യാപനം വന്നിട്ടില്ല. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

രാജ്യത്ത് മാസപ്പിറവി നിരീക്ഷിക്കാൻ അനുയോജ്യമായ അന്തരീക്ഷമായിരുന്നു ഇന്ന് വൈകുന്നേരം. എങ്കിലും ഗോളശാസ്ത്രപരമായി ചില പ്രത്യേക സാഹചര്യം ഉള്ളതിനാൽ ഇന്ന് മാസപ്പിറവി കാണാൻ സാധ്യതയില്ലെന്ന് ഗോളശാസ്ത്ര വിഭാഗം നേരത്തെ അറിയിച്ചിരുന്നു. എങ്കിലും സുദൈറിലും തുമൈറിലുമുൾപ്പെടെ മാസപ്പിറവി നിരീക്ഷകർ നികയുറപ്പിച്ചിരുന്നു.

ഇത്തവണ മാസപ്പിറവി ദർശനവുമായി ബന്ധപ്പെട്ട് കടുത്ത വാദങ്ങളായിരുന്നു ഉയർന്നിരുന്നത്. കണക്ക് കൂട്ടലുകൾ വെച്ച് ഇന്ന് പിറവി കാണാൻ കഴിയില്ലെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ അതിനെ ഖണ്ഡനം ചെയ്ത് മറ്റൊരു വിഭാഗവും രംഗത്തെത്തിയിരുന്നു. തർക്കം രൂക്ഷമായപ്പോൾ ഇതെ തുടർന്ന് ഒടുവിൽ 25 അറബ് ഗോളശാസ്ത്ര വിദഗ്ധ സംഘം ഇന്നലെ പ്രസ്താവനയും ഇറക്കിയിരുന്നു. അതേസമയം, സഊദി സുപ്രീംകോർട്ട് രാജ്യത്തെ വിശ്വാസികളോട് മാസപ്പിറവി ദർശിക്കാൻ ആഹ്വാനം ചെയ്തിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക