കള്ളപ്പണം വെളുപ്പിക്കൽ കൈക്കൂലി; 74 പേർ സഊദിയിൽ അറസ്റ്റിൽ

0
1385

റിയാദ്: ഏഴ് മന്ത്രാലയങ്ങളിൽ നിന്നായി സഊദി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ)
74 പേരെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, സ്വാധീനം ദുരുപയോഗം ചെയ്യൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട 131 പേരിൽ 74 പേരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവർ ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ദേശീയ ഗാർഡ് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പൽ റൂറൽ അഫയേഴ്‌സ്, ഹൗസിങ്‌ മന്ത്രാലയം
എന്നീ 7 മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്നവരുണ്ട്.

പൊതുപണം കൈക്കലാക്കാൻ ശ്രമിക്കുന്ന എല്ലാവരെയും പിന്തുടരുന്നതിലും നിരീക്ഷിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും തുടരുമെന്ന് നസഹ സ്ഥിരീകരിച്ചു.

വ്യക്തിപരമായ താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിനോ പൊതുതാൽപര്യത്തെ ഹനിക്കുന്നതിനോ വേണ്ടി തങ്ങളുടെ സ്ഥാനം ചൂഷണം ചെയ്യുന്ന ആരെയും അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.