ദോഹ: ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ശുകപുരം അനീഷ് നിവാസിൽ അഭിലാഷ് (42) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദം സ്ഥിരീകരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽഖോറിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു അഭിലാഷ്. ഗോപിനാഥിന്റെയും സീതാദേവിയുടെയും മകനാണ്. ഭാര്യ: കമലാദേവി.മകൻ: അനികേത്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക