മദ്യപിച്ച് വഴക്കുണ്ടാക്കി; പുതുച്ചേരിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി, അമ്മയും അച്ഛനും അറസ്റ്റിൽ

0
2227

ചെന്നൈ: പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി. ഭർത്താവുമായുള്ള വഴക്കിനെത്തുടർന്നാണ് അമ്മ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയത്. ഇതേത്തുടർന്ന് അമ്മയും അച്ഛനും അറസ്റ്റിലായി. പുതുച്ചേരി മൂർത്തിക്കുപ്പത്തുള്ള സംഗീതയും (22) ഭർത്താവ് കുമരേശനുമാണ് (32) അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള വഴക്കിനെത്തുടർന്ന് 27 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ സംഗീത കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്മശാനത്തിന് സമീപം മൺകൂനകണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെടുക്കുകയായിരുന്നു.
……