വന്ദേ ഭാരത് വൈകി; റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
651

തിരുവനന്തപുരം: രണ്ടു മിനിറ്റ്
വന്ദേ ഭാരത് എക്സ്പ്രസ്
വൈകിയതിനെ തുടർന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥന് സസ്പെൻഷൻ.

കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. ഇതോടെയാണ് റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്. 

പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിന് കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത്.