സന്ദർശന വിസയില്‍ മക്കള്‍ക്കൊപ്പം എത്തിയ മലയാളി വയോധിക റിയാദിൽ നിര്യാതയായി

0
1102

റിയാദ്: സന്ദർശന വിസയിലെത്തിയ മലപ്പുറം തിരൂർ സ്വദേശിനി സൗദി തലസ്ഥാനമായ റിയാദിൽ നിര്യാതയായി. തിരൂർ ബി.പി അങ്ങാടി ചാലക്കപറമ്പിൽ കുഞ്ഞാച്ചുട്ടി (75) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിൽ ജോലി ചെയ്യുന്ന പേരമകന്‍ അഫസൽ ഖാന്റെ പേരിലുളള സന്ദർശന വിസയിലെത്തിയ ഇവർ ഉംറ കർമം ചെയ്തു മടങ്ങിവന്നതായിരുന്നു.

മക്കളായ യാഹുകുട്ടി, അബ്ദുല്ലക്കുട്ടി എന്നിവർക്കൊപ്പമാണ് റിയാദിലെത്തിയിരുന്നത്. മൃതദേഹം റിയാദിൽ ഖബറടക്കി. റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, നൗഫൽ തിരൂർ എന്നിവരാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക