കോഴിക്കോട്: തിരുവമ്പാടി അരിപ്പാറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി നിന്നുള്ള 14 അംഗ വിനോദ സഞ്ചാരികളുടെ സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് പാലാഴി സ്വദേശികളായ അഭിനവ് (14), അശ്വന്ത് കൃഷ്ണ (16) എന്നിവരാണ് മരിച്ചത്.
അഞ്ചു പേർ ആണ് അപകടത്തിൽപെട്ടത്. ആദ്യം മൂന്ന് പേരെയും പിന്നീട് നടന്ന തിരച്ചിലിൽ ബാക്കി രണ്ടു പേരെയും ലൈഫ് ഗാർഡ് രക്ഷപെടുത്തി നാട്ടുകാരുടെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.