റമസാനിലെ അവസാന ദിനങ്ങൾ: യൂസഫലി മക്കയിൽ

0
2194

മക്ക: റമദാന്റെ അവസാന ദിനങ്ങൾ വിശുദ്ധ ഹറമിൽ ചെലവഴിക്കുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യ സാബിറയും മക്കയിൽ എത്തി. ഉംറ നിർവഹിച്ച ശേഷം മസ്ജിദുൽ ഹറമിൽ പ്രാർഥനയിൽ തുടരും.

എല്ലാ വർഷവും റമസാനിലെ അവസാന നാളുകളിൽ മക്കയിൽ എത്താറുണ്ട്. മസ്ജിദുൽ ഹറമിൽ ലക്ഷക്കണക്കിനു വിശ്വാസികൾക്ക് ആത്മീയനിർവൃതിയിൽ മുഴുകാൻ മികച്ച അവസരം ഒരുക്കുന്ന സൗദി അധികൃതരുടെ സേവനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.