പെരുന്നാൾ നിസ്ക്കാരവും ജുമുഅ നിസ്ക്കാരവും വെവ്വേറെ നടത്തും: യുഎഇ ഫത്‍വ കൗൺസിൽ

0
2250

അബുദാബി: പെരുന്നാൾ നിസ്ക്കാരവും ജുമുഅ നിസ്ക്കാരവും വെവ്വേറെ നടത്തുമെന്ന് യുഎഇ ഫത്‍വ കൗൺസിൽ പറഞ്ഞു. പെരുന്നാൾ വെള്ളിയാഴ്ച വന്നാൽ ജുമുഅ പ്രാർഥന നടത്തുന്ന കാര്യത്തിൽ മുസ്ലീം പണ്ഡിതന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.

വെള്ളിയാഴ്ച പെരുന്നാൾ വന്നാൽ ഒന്നുകിൽ പെരുന്നാൾ നമസ്കാരമോ അല്ലെങ്കിൽ ജുമുഅ (കൂട്ട പ്രാർഥന) നിർവഹിക്കാമെന്ന് സൗദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം ഓരോ പ്രഭാഷണവും അതിന്റെ സുന്നത്ത് അനുസരിച്ച് പ്രത്യേകം നടത്തണമെന്ന് യുഎഇ കൗൺസിൽ പറഞ്ഞു. ഭൂരിഭാഗം മുസ്ലീം പണ്ഡിതന്മാരും പ്രമുഖ ഇസ്‍ലാമി സ്കൂളുകളും ഈ വിധി അംഗീകരിച്ചതായി ചൂണ്ടിക്കാട്ടി.