സഊദിയിൽ മലയാളി കുഴുഞ്ഞുവീണ് മരിച്ചു

0
1733

ഖമീസ് മുശൈത്ത്: സഊദി അറേബ്യയിലെ ഖമീസില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മഞ്ചേരി പാലക്കുളം തടവള്ളിയില്‍ താമസിച്ചിരുന്ന പൂഴിക്കുത്തു അബ്ദുറഹിമാന്റെ മകന്‍ മാനു എന്ന അബ്ദുല്‍ റസാഖ് (60) ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.

ഖമീസില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഇദ്ദേഹം ബാത്ത് റൂമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം ഖമീസ് ഹയാത്ത് ഹോസ്പിറ്റലിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗം ഹനീഫ മഞ്ചേശ്വരം സഹായത്തിനായി രംഗത്തുണ്ട്. ഭാര്യ:റസിയ. മക്കള്‍: നജ് വ, നജില,നിഫ്മ, നവദീര്‍