ദുബൈ: ദുബൈയിൽ തീപിടുത്തത്തിൽ
മലയാളി ദമ്പതികൾ അടക്കം
നിരവധിപേർ മരിച്ചതായി റിപ്പോർട്ട്.
ദുബായ് ദെയ്റ ബുർജ് മുറാറിൽ ബാചിലേഴ്സ് ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന ഫ്ലാറ്റിനാണ് തീപിടിച്ചത്. മലപ്പുറം സ്വദേശികളായ ഭാര്യയും ഭർത്താവുമാണ് മരിച്ച മലയാളികളിൽ രണ്ടുപേരെന്നാണ് സൂചന.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തലാൽ സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. വിൻഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
പൊലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തി. ക്രെയിനുപയോഗിച്ചാണ് കെട്ടിടത്തിൽ താമസിക്കുന്ന മറ്റുള്ളവരെ പുറത്തിറക്കിയത്. അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.