റിയാദ്: റിയാദിൽ മയക്കുമരുന്ന് ഗുളികകളുടെ വൻശേഖരം കടത്തിയതിന് മൊറോക്കൻ വനിത ഉൾപ്പെടെ നാല് വിദേശികളെ അറസ്റ്റ് ചെയ്തു.
ഉരുളക്കിഴങ്ങിന്റെ കയറ്റുമതിയിൽ ഒളിപ്പിച്ച 3.6 ദശലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് (ജിഡിഎൻസി) വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി അറിയിച്ചു.
റിയാദിൽ നിന്ന് മയക്കുമരുന്ന് ശേഖരം സ്വീകരിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് അൽ നുജൈദി പറഞ്ഞു. കുറ്റവാളികൾക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.