കാലാവധി കഴിഞ്ഞാൽ രാജ്യത്ത് തങ്ങരുത്; തങ്ങുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ഒളിച്ചോടിയതായി കണക്കാക്കി കുറ്റം ചുമത്തുകയും ചെയ്യും

0
1460

റിയാദ്: വിസിറ്റ് വിസയിലിൽ യുഎഇയിലെത്തുന്ന വിനോദസഞ്ചാരികളും സന്ദർശകരും കാലാവധി കഴിഞ്ഞാൽ രാജ്യത്ത് തങ്ങരുതെന്ന് മുന്നറിയിപ്പ് . കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ഒളിച്ചോടിയതായി കണക്കാക്കി കുറ്റം ചുമത്തുകയും ചെയ്യുമെന്നും ട്രാവൽ ഏജൻ്റുമാർ പറഞ്ഞു.

ഇത്തരക്കാർക്ക് പിന്നീട് യുഎഇയിലേക്ക് മാത്രമല്ല മറ്റ് ജിസിസി രാജ്യങ്ങളിലേക്കും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുമെന്നും ചില ട്രാവൽ ഏജന്റുമാർ പറഞ്ഞു. വിസ കാലഹരണപ്പെട്ട സന്ദർശകരോട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് എത്രയും വേഗം രാജ്യം വിടാൻ അവർ ആവശ്യപ്പെട്ടു.

30 അല്ലെങ്കിൽ 60 ദിവസത്തെ സന്ദർശന വിസയിൽ യുഎഇയിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് ഏജന്റിന്റെ സ്പോൺസർഷിപ്പിന് കീഴിലാണ് വിസ ലഭിക്കുക. വിസാ കാലാവധിക്ക് ശേഷവും സന്ദർശകർ രാജ്യത്ത് താമസിച്ചാൽ അത് ഏജന്റിനെ ബാധിക്കുകയും സാമ്പത്തിക പിഴ ചുമത്തപ്പെടുകയും ചെയ്യും.