റിയാദ്: ജിദ്ദ – നിലമ്പൂർ മണ്ഡലം കെഎംസിസി വരുന്ന ഈദ് (ചെറിയ പെരുന്നാൾ) അവധിക്കാലത്ത് സെവൻസ് ഫുട്ബോൾ ഫെസ്റ്റ് നടത്തുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 27, 28 തിയ്യതികളിൽ ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് ഫുട്ബോൾ മൈതാനത്ത് വെച്ചാണ് സെവൻസ് ഫുട്ബോൾ ഫെസ്റ്റ് നടത്തുക എന്നും അവർ പറഞ്ഞു. എൻ. കെ സോക്കർ ഫെസ്റ്റ് (നിലംബൂർ കെഎംസിസി സോക്കർ ഫെസ്റ്റ്) എല്ലാ വർഷവും തുടർച്ചയായി നടത്തിക്കൊണ്ട് പോകണമെന്ന ലക്ഷ്യത്തോടെ വളരെ വിപുലമായ രീതിയിൽ തുടക്കം കുറിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നതെന്നും അവർ വിശദീകരിച്ചു.
സഊദിയിലെ പ്രഗത്ഭ ക്ലബുകൾ നാട്ടിൽ നിന്നുമുള്ള പ്രമുഖ താരങ്ങളെ അണി നിരത്തിക്കൊണ്ട് എൻ. കെ സോക്കർ ഫെസ്റ്റിന് തയ്യാറെടുക്കുമ്പോൾ കൂടെ ലൂസേഴ്സ് ഫൈനലും കുട്ടികളുടെ അണ്ടർ സെവന്റീൻ ടൂർണമെന്റ് കൂടി കോർത്തിണക്കി ജിദ്ദയിലെ സെവൻസ് ഫുട്ബാൾ പ്രേമികൾക്ക് ഇത് ഒരു നവ്യാനുഭവമൊരുക്കുമെന്നു സംഘാടകർ അറിയിച്ചു.
ജിദ്ദ സീസൺസ് റെസ്റ്ററെന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ പി. സി എ റഹ്മാൻ, നിലമ്പൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ അബൂട്ടി പള്ളത്, സെക്രട്ടറി സുബൈർ വട്ടോളി, ട്രഷറർ ജാബിർ ചങ്കരത്, സോക്കർ ഫെസ്റ്റ് കോർഡിനേറ്റർമാരായ മുനീർ ബാബു, സജ്ജാദ് മൂത്തേടം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.