താമരശ്ശേരിയിലെ തട്ടികൊണ്ട് പോകൽ: പിന്നിൽ സഹോദരനെന്ന് ഷാഫിയുടെ പുതിയ വീഡിയോ

കോഴിക്കോട്: താമരശ്ശേരിയില്‍ പരപ്പന്‍പൊയിലില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ രണ്ടാമത്തെ വീഡിയോ പുറത്ത്. സഹോദരന്‍ നൗഫലാണ് തട്ടിക്കൊണ്ടു പോയതെന്ന് ഷാഫി വീഡിയോയില്‍ ആരോപിക്കുന്നു. ഇസ്ലാം മതവിശ്വാസ പ്രകാരം പെണ്‍കുട്ടികളുള്ളവര്‍ മരണപ്പെട്ടാല്‍ സ്വത്ത് മുഴുവന്‍ സഹോദരന് ലഭിക്കുമെന്നും ഇതിനു വേണ്ടി സഹോദരന്‍ നൗഫല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ഷാഫിയുടെ ആരോപണം. നൗഫലിനെ ശ്രദ്ധിക്കണമെന്ന് പിതാവ് നേരത്തെ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഷാഫി പരാമര്‍ശിക്കുന്നുണ്ട്. വീഡിയോയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്. വീഡിയോ ചിത്രീകരിച്ചതാരാണെന്നും ഇതിനു പിന്നിലെ ഉദ്ദേശവും … Continue reading താമരശ്ശേരിയിലെ തട്ടികൊണ്ട് പോകൽ: പിന്നിൽ സഹോദരനെന്ന് ഷാഫിയുടെ പുതിയ വീഡിയോ