മക്ക: റമദാനിലെ അവസാന പത്തായതോടെ
മക്കയിലെത്തുന്ന തീർഥാടകരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് മസ്ജിദുൽ ഹറാമിലും പരിസരങ്ങളിലും വിപുലമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കി.
മക്കയിലേക്കുള്ള പ്രവേശന കവാടം മുതൽ ഹറം മസ്ജിദിന്റെ മുഴുവൻ നിലകളും അകത്തളങ്ങളും, മുറ്റങ്ങൾ, ഹറമിലേക്കുള്ള പ്രധാന തെരുവുകൾ, പൊതുഗതാഗത സ്റ്റേഷനുകൾ, ഗതാഗത സംവിധാനം എന്നിവ നിരീക്ഷണ ക്യാമറകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.
ഹറം സന്ദർശകരുടെ ചലന തീവ്രത പോലും നിരീക്ഷിക്കാൻ കഴിയുന്ന ക്യാമറകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകൾ ഓപ്പറേഷൻ റൂമിലേക്കും നിരീക്ഷണ കേന്ദ്രത്തിലേക്കും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഓപ്പറേഷൻ റൂമിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾക്കനുസൃതമായാണ് ഓരോ സെക്ഷനിലേക്കും നിയോഗിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്.