ലൈസൻസില്ലാതെ സാമൂഹ്യമാധ്യമങ്ങളിൽ പരസ്യം ചെയ്തതിന് പിഴ; ടിക്‌ടോക്ക് സെലിബ്രിറ്റിക്കും പൊതുഅഭിരുചിക്കും വിരുദ്ധമായ ഉള്ളടക്കം സ്‌നാപ് ചാറ്റിലൂടെ പ്രചരിപ്പിച്ച മറ്റൊരാൾക്കും പിഴയിട്ടു

0
1032

ജിദ്ദ: ലൈസൻസില്ലാതെ സാമൂഹ്യമാധ്യമങ്ങളിൽ പരസ്യം ചെയ്തതിന് സഊദിയിൽ ഒരാൾക്കെതിരെ പിഴയീടാക്കി.
സഊദിയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസം സഊദിയിലെ പ്രമുഖ സെലിബ്രിറ്റിക്ക് ചുമത്തിയത് ആറരലക്ഷം റിയാൽ പിഴയാണ്.

അതുപോലെ അനാവശ്യമായ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ ഇളക്കിവിട്ടാലും വൻ പിഴയാണ് കാത്തിരിക്കുന്നത്. പൊതുസമൂഹവുമായുള്ള ആശയവിനിമയത്തിന് അസഭ്യഭാഷ ഉപയോഗിക്കുകയും പൊതുഅഭിരുചിക്ക് വിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്ത ടിക്‌ടോക്ക് സെലിബ്രിറ്റിക്കും മാധ്യമ ഉള്ളടക്ക വ്യവസ്ഥകൾക്കും പൊതുഅഭിരുചിക്കും വിരുദ്ധമായ ഉള്ളടക്കം സ്‌നാപ് ചാറ്റിലൂടെ പ്രചരിപ്പിച്ച മറ്റൊരാൾക്കും കായികഭ്രാന്തിന് ആക്കംകൂട്ടുകയും സഊദി ലീഗ് സംഘാടകരുടെ സത്യസന്ധതയിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്ന നിയമ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച മറ്റു നാലു സെലിബ്രിറ്റികൾക്കുമെതിരെയും മൂന്നു മാസത്തിനിടെ പിഴയിട്ടിരുന്നു.

ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷലിന്റെ നിരീക്ഷണം വഴി കഴിഞ്ഞ മൂന്നു മാസത്തിനിടെ നാലായിരത്തോളം നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി വക്താവ് വെളിപ്പെടുത്തി. നിയമലംഘനങ്ങളുടെ 15 ശതമാനത്തോളം ഉപയോക്താക്കളിൽനിന്നു ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയവ ആയിരുന്നു.

പൊതു അഭിരുചിക്കും മാന്യതക്കുമെതിരായ വാക്കുകൾ, വസ്ത്രധാരണം, സോഷ്യൽമീഡിയകളിലെ പോസ്റ്റിംഗ്, കലാകായിക മത രംഗത്തെ പക്ഷപാതിത്വങ്ങൾ, അനുമതി നേടാതെയുള്ളയുള്ള മീഡിയ പ്രവർത്തനം, മീഡിയാരംഗത്തെ കയറ്റുമതിക്കും ഇറക്കുമതിക്കും നിർണയിച്ചിട്ടുള്ള മാർഗനിർദേശങ്ങളുടെ ലംഘനം, സിനിമാരംഗത്തെ നിയമലംഘനങ്ങൾ, ഇലക്ട്രോണിക് ഗെയിമുകൾ, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി തേടാതെയുള്ള റസീവറുകളുടെ ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങളെല്ലാം കണ്ടെത്തി നടപടി സ്വീകരിച്ചവയുടെ കൂട്ടത്തിലുണ്ട്.