പാച്ചിസെഫാല ഷ്‌ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ട് സ്പീഷിസുകളിലെ പക്ഷികൾ മനുഷ്യ ജീവന് പോലും അപകടമാണെന്ന് കണ്ടെത്തൽ.
ഇവ ഒട്ടും നിസാരക്കാരല്ല. നിസാരമായി ഒരു ജീവൻ എടുക്കാൻ പോലും ഇവർക്ക് സാധിക്കും. വിഷം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച ശേഷം അവയെ വളരെ എളുപ്പത്തിൽ തന്നെ വിഷമായി മാറ്റി ശരീരത്തിൽ സൂക്ഷിക്കാനുള്ള കഴിവ് ഈ രണ്ടു ഇനത്തിൽ പെട്ട പക്ഷികൾക്കുണ്ട്. നാച്ചുറൽ ഹിസ്റ്ററി മ്യുസിയത്തിലെ ഗവേഷകർ പുറത്തുവിട്ട കുറിപ്പിൽ പറയുന്നതനുസരിച്ചു ഉള്ളിൽ വിഷമുള്ളത് ഒരു തരത്തിലും ഇവയെ ബാധിക്കില്ല എന്നാണ്. അതേ സമയം ഇവയുമായി മനുഷ്യൻ ഇടപഴകിയാൽ അത് അപകടമാണ്.
വർണാഭമായ തൂവലുകൾക്കിടയിലാണ് ഇവ കൊടും വിഷം ഒളിപ്പിച്ചിരുന്നത്. ഇവയുമായുള്ള ചെറിയ ഇടപഴകൾ പോലും നമ്മുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായേക്കാം. ന്യൂഗിനിയ കാട്ടിനുള്ളിലാണ് ഈ പക്ഷികള്‍ പ്രധാനമായും കാണപ്പെടുന്നത്. വിഷം ഉള്ളിൽ സൂക്ഷിക്കുന്ന പല ജീവജാലങ്ങളും ഭൂമിയിൽ ഉണ്ട്. അവയിൽ പ്രധാനികളായ ഈ ഇനങ്ങളിൽ പെട്ട പക്ഷികളെയും നമുക്ക് കാണാം.