ഹജ്ജിന്റെ പേരില്‍ തട്ടിപ്പ്; പാസ്‌പോര്‍ട്ടും രേഖകളുമായി ഏജന്റുമാര്‍ മുങ്ങി, രേഖകള്‍ കണ്ടുകിട്ടിയത് പുഴയോരത്തുനിന്ന്

0
2058

കോഴിക്കോട്: ഉംറയ്ക്കും ഹജ്ജിനും വളണ്ടിയര്‍മാരാകാമെന്ന് പറഞ്ഞു തട്ടിപ്പ്. തട്ടിപ്പ് പ്രതീക്ഷിക്കാതെ പറഞ്ഞ പണവും രേഖകളും നല്‍കി നിരവധി പേർ. പത്രപരസ്യംകണ്ടാണ് പലരും അപേക്ഷിച്ചത്. ഇപ്പോള്‍ പണവുമില്ല പാസ്‌പോര്‍ട്ടടക്കമുള്ള രേഖകളുമില്ല. ചിലരുടെരേഖകള്‍ കണ്ടുകിട്ടിയത് ഫറോക്ക് പുഴയോരത്തുനിന്ന്.

തട്ടിപ്പിനിരയായത് അഞ്ഞൂറോളം പേരാണെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലിസ് കേസെടുത്തന്വേഷണം ആരംഭിച്ചിരിക്കുകയാണിപ്പോള്‍.

പരസ്യം കണ്ട് സ്ത്രീകളടക്കം അഞ്ഞൂറോളം പേരാണ് അപേക്ഷിച്ചത്. 10000 മുതല്‍ 25000 രൂപ വരെയാണ് ചോദിച്ചത്. ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടുമടക്കം പണം പിരിക്കാനെത്തിയ ഏജന്റുമാര്‍ കൈവശമാക്കി. മുംബൈയില്‍ ട്രെയിനിങ്ങിന് വിളിക്കുമെന്ന് പറഞ്ഞാണ് ഇവര്‍ കടന്നത്. ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലാതെയായതോടെയാണ് പൊലിസില്‍ പരാതി നല്‍കിയത്. എന്തായാലും സംഭവത്തില്‍ ഏജന്റായിരുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് നടക്കാവ് പൊലിസ്. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങളും തങ്ങളുടെ രേഖകളും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് തട്ടിനിരയായവര്‍.