അനധികൃതമായി അക്കൗണ്ടിംഗ് ജോലി ചെയ്തതിന് നിരവധി പേർ അറസ്റ്റിൽ

0
2511

റിയാദ്: സഊദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആന്റ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് (SOCPA) അനധികൃതമായി അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ നിരവധി ലംഘനങ്ങൾ കണ്ടെത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവരെ വിളിച്ചുവരുത്തി അവരുടെ മൊഴി കേട്ടതായും അവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.

തൊഴിലിലെ പ്രാക്ടീഷണർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനുമായി സഊദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആന്റ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.

ഫീൽഡ് പരിശോധനയിൽ നിയമപരമായ കാര്യങ്ങൾ പൂർത്തീകരിച്ച നിരവധി ഓഫീസുകൾ പ്രതിബദ്ധത കാണിച്ചതായും സഊദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആന്റ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് SOCPA അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക